തറവാട് – കേരളം.. കേരളം.. കോമളം..!


OMR റോഡിലൂടെ വിക്ടറില്‍ ചീറി പാഞ്ഞു പോകുമ്പോള്‍ റാഫി, കിഷോര്‍ തുടങ്ങിയവരുടെ പാട്ടുകളുടെ താളത്തിലാണ് ബൈജു ഷെയര്‍ ഓട്ടോകള്‍ക്കിടയിലൂടെ നൂണ്ടു പോകാറ്. എന്നാല്‍ ഇന്നത്തെ പന്തിന്റെ പതിവില്‍ കവിഞ്ഞ ബുദ്ധിപ്രകടനം ബൈജുവിനെ വല്ലാതെ അലട്ടുന്നുണ്ടായിരുന്നു. എന്താണ് പന്ത് തന്നോട് പറയാനുണ്ടെന്ന് പറഞ്ഞ കാര്യം? എന്തായാലും ബുദ്ധിപരമായ എന്തോ കാര്യം തന്നെ.. തീര്‍ച്ച..
ബൈജു ബസ്‌ ഡിപ്പോ എത്തിയപ്പോ പന്ത് അതാ ഒരു കിങ്ങ്സ് പുകച്ചു തള്ളുന്നു. സാധാരണ പന്ത് കിങ്ങ്സ് വലിക്കുന്നത് കണ്ടാല്‍ പട്ടി വെള്ളം കുടിക്കുകേല.. പക്ഷെ ഇന്നെന്തോ ഒരു ബുദ്ധിജീവി ലുക്ക്‌ – ബൈജു ശ്രദ്ധിച്ചു. ബൈജുവിനെ കണ്ടതും പന്ത് വിക്ടറില്‍ ഉരുണ്ടുകേരി “വണ്ടി വിട്”.

Posted at 9:37 pm on ജൂലൈ 17, 2010 | 7 comments | Filed Under: തറവാട് | രേഖപ്പെടുത്തിയിരിക്കുന്ന , , | read on

തറവാട് വിശേഷങ്ങള്‍ – ചങ്ങാതി നന്നായാല്‍…


തറവാട് ഒരു പ്രത്യേകതയുള്ള വീടാണ്. വീടിന്റെ ഒറിജിനല്‍ കോണ്ട്രാക്റ്റ് എവിടെയാണെന്നോ അതില്‍ ആരുടെ ഒക്കെ പേരാണെന്നോ പടച്ചോന്‍ പോയിട്ട് വീടിന്റെ ഓണര്‍ സെന്തില്‍വേല്‍ നു പോലും അറിയില്ല! പണ്ടെങ്ങാണ്ടോ അങ്ങോര്‍ അത് കുറച്ചു IT പിള്ളേര്‍ക്ക് വാടകയ്ക്ക് കൊടുത്തതാണ്. അതില്‍ കുറെ പേര്‍ ONSITE പോയി; കുറെ പേര്‍ RESIGN ചെയ്തു; പുതിയ പിള്ളേര്‍ വന്നു. ഇപ്പൊ സെന്തിലിനു പോലും തന്റെ വീട്ടില്‍ ആരാണ് താമസിക്കുന്നത് എന്ന് ആകെ കണ്‍ഫ്യൂഷന്‍ ആണ്! ഞാന്‍ പറഞ്ഞു വരുന്നത്, തറവാടികളെ [...]

Posted at 6:11 pm on ഏപ്രില്‍ 5, 2010 | 20 comments | Filed Under: chennai | രേഖപ്പെടുത്തിയിരിക്കുന്ന , , | read on

About

ജീവിതത്തില്‍ എന്തൊക്കെയോ ചെയ്തിരുന്നെങ്കില്‍ എവിടെയൊക്കെയോ എത്തിപ്പെടാമായിരുന്നു എന്ന് ചിന്തിക്കുന്നതോടൊപ്പം ആകെ ഉള്ള ജീവിതം പൊളിച്ചടുക്കി  കഴിയണമെന്നും ചിന്തിക്കുന്ന ഒരു സാധാരണ മനുഷ്യന്‍!

Contact:
p.dileep@yahoo.com

Coventry, United Kingdom.

മുന്‍പോസ്റ്റുകള്‍

Enter your email address to subscribe to this blog and receive notifications of new posts by email.

Join 5 other followers

Blog Stats

  • 1,459 hits

Follow

Get every new post delivered to your Inbox.